മന്ത്രിസഭ പുനഃസംഘടന ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രിസഭയിലേക്ക് താനില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുമെന്നും, വകുപ്പ് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു.
75 വയസ് പ്രായപരിധി തീരുമാനം കേന്ദ്ര കമ്മിറ്റി നടപ്പിലാക്കും. 75 കഴിഞ്ഞവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കും. ഇവര്‍ക്ക് പാര്‍ട്ടി സുരക്ഷിതത്വം നല്‍കും.
പുതിയ കക്ഷികളെ എല്‍.ഡി.എഫിലേക്ക് എത്തിക്കാന്‍ ആലോചനയില്ലെന്ന് പി.ജെ ജോസഫിന്റെ പ്രവേശന സാധ്യത തള്ളി കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. വ്യക്തി പൂജ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
Discussion about this post