ആലുവ: ഇന്ന് മഹാ ശിവരാത്രി. കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ ആയിരങ്ങള്‍ ഇന്ന് ബലിതര്‍പ്പണം നടത്തും.
സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവയിലാണ്. പെരിയാറില്‍ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയില്‍ അദ്വൈതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടക്കുന്നത്. രാത്രിയിലെ അരിയാഹാരം ഒഴിവാക്കിയാണ് വിശ്വാസികള്‍ ശിവമന്ത്രം ജപിച്ച് ബലിതര്‍പ്പണം നടത്തുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും തര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റുമാണ് ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തപത്മനാഭന്റെ നേതൃത്വത്തില്‍ ഇന്നലെ മണപ്പുറം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
Discussion about this post