കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും. ഇത് മൂന്നാം തവണയാണ് കോടിയേരി സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കോടിയേരിയെ കൂടാതെ ആറ് പേരെ കൂടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തും. മുഹമ്മദ് റിയാസ്, സജി ചെറിയാന്, വി.എന്‍. വാസവന്, സി.കെ. രാജേന്ദ്രന്, കടകംപള്ളി സുരേന്ദ്രന്, എ.എന്‍. ഷംസീര്‍ എന്നീ ആറ് പേരാണ് സാധ്യതാ പട്ടികയിലുള്ളത്.
സംസ്ഥാന സെക്രട്ടേറിയേറ്റിനെ നാളെയാണ് പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമാണ് ഇന്ന് നടന്നത്. നിലവില്‍ സെക്രട്ടറിയായ കോടിയേരി 2020 നവംബര്‍ 13ന് സെക്രട്ടറി സ്ഥാനത്തില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. പന്നീട് ഒരു വര്‍ഷത്തിന് ശേഷം 2021ന് ഡിസംബര്‍ 21 നാണ് അദ്ദേഹം സെക്രട്ടറിയായി തിരിച്ചെത്തിയത്.
അതേസമയം സ്വകാര്യ പങ്കാളിത്തതോടെയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ വികസന പദ്ധതിയായ നവകേരള വികസന പദ്ധതികളും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയായി. പാഠ്യപദ്ധതി, ഫീസ്, അധ്യാപകരുടെ ശമ്പളം, സംവരണം എന്നീ കാര്യങ്ങളില്‍ സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നത് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യാപക- വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യമാണ്.
സാമൂഹ്യ നിയന്ത്രണത്തിലൂടെ ഇതിനുള്ള പരിസരം ഉറപ്പു വരുത്തുമെന്ന് യെച്ചൂരി വിഷയത്തില്‍ പ്രതികരിച്ചു. എന്നാല്‍ എങ്ങിനെയാണ് ഈ സാമൂഹ്യ നിയന്ത്രണത്തിന് രൂപം നല്‍കുക എന്നതില്‍ സിപിഎമ്മിനോ ഇതര ഇടത് പാര്‍ട്ടികള്‍ക്കോ വ്യക്തതയില്ല.
Discussion about this post