കാബൂള്‍: പാകിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.
കുച്ച റിസാല്‍ ദാര്‍ പള്ളിയില്‍ ഇന്നലെ വിശ്വാസികള്‍ നിസ്കാരം നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മരണസംഖ്യ വര്‍ദ്ധിച്ചേക്കാം. രണ്ടു ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലാണ് സ്ഫോടനം നടന്ന ജാമിയ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നത്.
പള്ളിയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ കാവല്‍ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവച്ചു. ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. സ്ഫോടനത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അപലപിച്ചു. പാകിസ്ഥാനില്‍ ഷിയാ വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങള്‍ അടുത്തകാലത്തായി ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്.
Discussion about this post