ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12പേരും പിടിയിലായി.
ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തെ ബാധിക്കുന്നതിനാൽ പേരും വിലാസവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 29 പേരാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Discussion about this post