ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയിലെ ട്രോമ സെന്റര്‍, എമര്‍ജന്‍സി, റിക്കവറി വാര്‍ഡ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ബറജുല ഏരിയയിലെ ബോണ്‍ ആന്‍ഡ് ജോയിന്റ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്.
ആശുപത്രിയിലെ എമര്‍ജന്‍സി ഓപ്പറേഷന് തിയറ്ററില്‍ നിന്ന് ആരംഭിച്ച തീ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. അഗ്നിശമന സേന മണിക്കൂറുകള്‍ എടുത്താണ് തീയണച്ചത്.ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തലുണ്ട്.
Discussion about this post