കണ്ണൂര്‍: ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ കണ്ണൂര്‍ സ്വദേശിയായ സി.ആര്.പി.എഫ് ജവാന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂര്‍ തെക്കീബസാര്‍ ഗോകുല്‍ സ്ട്രീറ്റിലെ എം.എന്‍. ദാസന്റെ മകന് വിപിന്‍ദാസ് (37) ആണ് മരിച്ചത്.
ഡ്യൂട്ടിക്കിടെ തോക്കുപയോഗിച്ച് വെടിവെച്ചതായാണ് വിവരം. വിപിന്‍ദാസിന്റെ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മത്തിന് പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്കിയപ്പോള് മേലധികാരികള്‍ ഇത് പരിഗണിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്ക് പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. മൂന്നുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അമ്മ: രുഗ്മിണി. ഭാര്യ: കീര്‍ത്തന. മകള്‍: അവന്തിക.
Discussion about this post