ഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക കടമെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റഷ്യയുടെ ഉക്രെയ്ന് അധിനിവേശം രാജ്യത്ത് സമ്പദ്വ്യവസ്ഥയില് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അധിനിവേശത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എണ്ണവില വലിയ രീതിയില്‍ വര്‍ധിച്ചാല്‍ സ്ഥിതി തകിടം മറിയുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നേരത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഐ.സി ഐ.പി.ഒ നീട്ടിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post