ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരന് പോലീസ് സ്റ്റേഷനില്‍. അധ്യാപിക ശാരീരികമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ നായിക് എന്ന വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനിലെത്തിയത്. തെലങ്കാനയിലാണ് സംഭവം.
മഹബൂബാബാദിലെ പോലീസ് സ്റ്റേഷനിലെത്തിയാണ് ടീച്ചറെപ്പറ്റി ബാലന് പരാതി പറഞ്ഞത്. ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയോട് വനിതാ പോലീസ് ഉദ്യോഗസ്ഥയായ രമാദേവി കാര്യം തിരക്കുകയായിരുന്നു. ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് തല്ലിയെന്നും കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, എന്തിനാണ് ടീച്ചര്‍ അടിച്ചതെന്ന് ചോദിച്ചപ്പോള്‍ നന്നായി പഠിക്കാത്തത് കൊണ്ടാണെന്ന് കുട്ടി മറുപടി നല്കി. മറ്റേതെങ്കിലും കുട്ടിയെ ടീച്ചര്‍ അടിച്ചോ എന്ന് ചോദിച്ചപ്പോള്‍ തന്നെ മാത്രമാണ് ടീച്ചര്‍ ശിക്ഷിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
ഇതോടെ, കുട്ടിയുടെ പ്രശ്നം പരിഹരിക്കുന്നതിനായി എസ്ഐ അവനെയും കുട്ടി സ്കൂളിലേക്ക് എത്തി. എന്നാല്‍, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ കുട്ടി ഒരുക്കമായിരുന്നില്ല. ഇതിന് ശേഷം നടത്തിയ ഒരു കൗണ്‍സിലിങിലാണ് കുട്ടി ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും എസ്ഐ പറഞ്ഞു.
Discussion about this post