തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറുമായ പി.ആര്. സുനില്‍ കൈരളി ടിവിയിലേക്ക്. പി.ആര്. സുനിലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ട് കൈരളിയിലെ മാധ്യമപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പി.ആര്. സുനില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ നിലനിന്നിരുന്നു. ഏതാനും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പി.ആര്. സുനിലിന്റെ രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല.
Discussion about this post