ഡല്‍ഹി : കൊവിഡ്- 19 മഹാമാരി കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ഇന്ത്യ. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
കൊവിഡ് വ്യാപനം കാരണം 2020-ലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇതുവരെ ബയോ ബബിള്‍, ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണുണ്ടായിരുന്നത്.
ഇന്ത്യയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതാണ് നീക്കത്തിന് പിന്നില്‍.
Discussion about this post