തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറുന്നത് ഉള്‍പ്പടെ നിരവധി പുതിയ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ടാണ് യുപിയില്‍ ബി ജെപി വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. 260 ലേറെ സീറ്റുകള്‍ നേടി യുപിയില്‍ ബി ജെ പി ഇത്തവണയും അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് എസ്പിയുടെ ആശ്വാസം.
130 സീറ്റുകളിലാണ് എസ്പി-ആര്‍എല്‍ഡി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. യഥാക്രമം ഒന്ന്, രണ്ട് സീറ്റിലേക്ക് പിന്തള്ളപ്പെട്ട മായാവതിയുടെ ബി എസ് പിക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നിരിക്കുന്നത്.
യുപിയുടെ കഴിഞ്ഞ 70 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കുന്നതും തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത്.
Discussion about this post