ഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ രാഹുലിനെയും പ്രിയങ്കയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. യുപിയ്ക്ക് പുതുജീവന്‍ നല്‍കുമെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞതെന്നും, എന്നാല്‍ ഉള്ള ജീവന് ഊതിക്കെടുത്തുകയാണ് അവര്‍ ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് തോല്‍വി വലിയ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്നത്. പാര്‍ട്ടി നേതൃത്വം കൈമാറണമെന്നും, ഗാന്ധി കുടുംബത്തെ മാറ്റി നിര്‍ത്തണമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Discussion about this post