കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് ഇവിഎം കൊള്ളയും ക്രമക്കേടും മൂലമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനോട് നിരാശപ്പെടരുതെന്ന് മമത പറഞ്ഞു.
ഇവിഎം മെഷീനുകളുടെ ഫോറന്‍സിക് പരിശോധനകള്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയുടെ വോട്ട് ശതമാനം 20 ശതമാനത്തില്‍ നിന്ന് 37 ശതമാനമായി ഉയര്‍ന്നതായും അഖിലേഷിനെ അഭിനന്ദിച്ചുകൊണ്ട് മമത ബാനര്‍ജി വ്യക്തമാക്കി.
‘ഇവിഎമ്മിന്റെ കൊള്ളയും ക്രമക്കേടും ഉണ്ടായി. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നിരാശനാകേണ്ടതില്ല. ഇവിഎം മെഷീനുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണം. പാര്‍ട്ടിയുടെ വോട്ട് ശതമാനം 20 ശതമാനത്തില്‍ നിന്ന് 37 ശതമാനമായി വര്‍ദ്ധിച്ചതില്‍ അഭിനന്ദനങ്ങള്‍,’ മമത ബാനര്‍ജി വ്യക്തമാക്കി.
Discussion about this post