സിപിഐഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ലോക സമാധാനത്തിന് പണം നീക്കിവച്ച ദിവസം തന്നെയാണ് തരൂരില്‍ ഒരു യുവാവിനെ കൊന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടാണ് പൊലീസിന്. യുപി കേരളത്തെ കണ്ട് പഠിക്കണമെന്ന അഭിപ്രായം വി ഡി സതീശനുണ്ടോ എന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ചെന്നും മോദി ഉയര്‍ത്തിക്കാട്ടിയ വികസനങ്ങള്‍ അംഗീകരിച്ച നാലു സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചതെന്നും മുരളീധരന് പറഞ്ഞു. ഇത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. കോണ്‍ഗ്രസിന്റെ പരീക്ഷണം തകര്‍ന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയോട് രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസം പരിപൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രിയങ്ക പരീക്ഷണം തകര്‍ന്നിരിക്കുകയാണെന്നും മുരളീധരന് പരിഹസിച്ചു.
നെഹ്റു കുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങള്‍ വീണ്ടും പ്രകടിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലുമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ തോല്‍വി അതിനുദാഹരണമാണെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post