Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

‘ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നു’; ആരോഗ്യമന്ത്രി വേദിയിലിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകൾക്കെതിരെ ഗണേശ് കുമാര്‍

by Brave India Desk
Mar 12, 2022, 12:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനാപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ. തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉത്ഘാടന ചടങ്ങിലാണ് എംഎല്‍എയുടെ വിമര്‍ശനം. ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടു എന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ഡോക്ട‌ര്‍മാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. സിനിമാ നടനായ തന്‍്റെ വീട്ടിലിട്ടിരിക്കുന്നതിനെക്കാളും മികച്ച ടെെല്‍സുകളാണ് ആശുപത്രിയിലെതെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. സിഎംഒയെ വിമര്‍ശിച്ചു എന്ന ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളുടെ ആരോപണം എംഎല്‍എ തള്ളി. സിഎംഒയ്‌ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടല്ലെന്ന് ഗണേശ് കുമാ‌ര്‍ പറഞ്ഞു. ഡോക്ട‌ര്‍മാരുടെ ആരോപണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കൊണ്ടാണ് ഗണേശ് കുമാര്‍ ഇവര്‍ക്ക് മറുപടി നല്‍കിയത്.

നേരത്തെ തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ നടത്തിയ മിന്നല്‍ പരിശോധന ഏറെ വിവാദമായിരുന്നു. ആശുപത്രിയും പരിസരവും വൃത്തിഹീനമാണെന്ന് പറഞ്ഞ് കൊണ്ട് ജീവനക്കാരെയും ഡോക്ടര്‍മാരെയും എംഎല്‍എ ശാസിച്ചിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി ചെലവാക്കിക്കൊണ്ട് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗണേശ് കുമാര്‍ ആരോപിച്ചിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വെെറലായതോടെ എംഎല്‍എയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

Stories you may like

ആശങ്കപ്പെടാനില്ല; ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റിയേക്കും

ഉമ്മൻചാണ്ടിയെ ഇന്ന് ആരോഗ്യമന്ത്രി സന്ദർശിക്കും; മികച്ച ചികിത്സ നൽകാൻ കുടുംബത്തിനായില്ല, പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സഹോദരന്റെ മകൻ

എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയത്. ഉപകരണങ്ങള്‍ വാങ്ങി ഇട്ടാല്‍ മാത്രം പോരാ എന്നും ഇവ ശരിയായി പരിപാലിക്കാന്‍ വേണ്ട ജീവനക്കാരില്ലെന്ന യാഥാര്‍ത്ഥ്യം എംഎല്‍എ മനസിലാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്‌റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷനും എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ആരോഗ്യമന്ത്രിയുള്‍പ്പെടെ ഉണ്ടായിരുന്ന വേദിയില്‍ വച്ച്‌ ഗണേശ് കുമാര്‍ നല്‍കിയത്. പ്രചരിച്ച വീഡിയോയുടെ പേരില്‍ ഡോക്ടര്‍ക്ക് എതിരെയോ സ്റ്റാഫുകള്‍ക്കെതിരെയോ നടപടിയെടുക്കരുതെന്ന് ഗണേശ് കുമാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചു. ആരോടും വിരോധമില്ലെന്നും നാടിന്റെ നന്മയ്‌ക്കായാണ് ഇതെല്ലാം പറഞ്ഞതെന്നും ഗണേശ് കുമാര്‍ കൂട്ടിചേര്‍ത്തു.

 

Tags: ganesh kumarveena george
Share48TweetSendShare

Discussion about this post


Latest stories from this section

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

Next Post

'യു.പിയില്‍ നിന്ന് ഭയന്ന് വയനാട്ടിലേക്ക് ഓടിയ രാഹുല്‍ ഇവിടെ എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത്', തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സിപിഎം എവിടെ നില്‍ക്കുന്നു?; പരിഹസിച്ച് സുരേഷ് ഗോപി

Latest News

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies