ശ്രീനഗർ: സിആർപിഎഫ് ജവാനെ വീട്ടിൽകയറി വെടിവച്ച് കൊലപ്പെടുത്തിയ ഭീകരൻ അറസ്റ്റിൽ. അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന ഷോപ്പിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹി(34)യെ കൊലപ്പെടുത്തിയ ഭീകരനെ കാഷ്മീർ പോലീസ് ആണ് പിടികൂടിയത്.
കൊല നടത്താൻ ഉപയോഗിച്ച പിസ്റ്റൾ ഭീകരനിൽ നിന്നു കണ്ടെടുത്തതെന്ന് ജമ്മു കാഷ്മീർ ഐജിപി വിജയകുമാർ പറഞ്ഞു.
ലഷ്കറെ തൊയ്ബ കമാൻഡർ അബിദ് റമസാൻ ഷെയ്ഖിന്റെ നിർദേശപ്രകാരമാണ് സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയതെന്ന് ഐജിപി അറിയിച്ചു. കൊലയാളിക്കു സഹായം നൽകി പ്രദേശവാസിയും പിടിയിലായതായി.
Discussion about this post