ഡല്‍ഹി : സോഷ്യല്‍ മീഡിയകളിലൂടെ ദേശീയ സുരക്ഷയും സാമുദായിക മൈത്രിയും തകര്‍ക്കുന്ന വിധത്തിലുള്ള പ്രചരണം നടത്തിയാന്‍ നിയമത്തിന്റെ പിടി വിഴും. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
സുരക്ഷ, സമുദായ മൈത്രി, തീവ്രവാദം എന്നീ കാര്യങ്ങളില്‍ ആവശ്യമെന്നു കണ്ടാല്‍ ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു വാര്‍ത്താവിനിമയ ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. വര്ഗീയച്ചുവയുള്ളതോ വിദ്വേഷം പ്രചരിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്യും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം സര്‍ക്കാര്‍ ഉടന്‍ വിളിക്കും.
എന്നാല്‍ സമൂഹമാധ്യമങ്ങളിലെ സ്വതന്ത്ര ആശയപ്രകാശനം തുല്യപ്രധാന്യമുള്ളതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിദ്വേഷസന്ദേശങ്ങളാണു സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ദാദ്രിയില്‍ വിദ്വേഷം പരത്തുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലിസ് കേസെടുത്ത സംഭവവും ഉണ്ടായി.
Discussion about this post