ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ജുലന് ഗോസ്വാമി. ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ഒരു വിക്കറ്റ് പിഴുതതോടെയാണ് ജുലന് ചരിത്രമെഴുതിയിരിക്കുന്നത്.
ലോകകപ്പില്‍ 40 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം എന്ന നേട്ടവും നേരത്തെ തന്നെ ജുലന് തന്റെ പേരിലാക്കിയിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിലേക്ക് എത്തിയാല്‍ ബാറ്റേഴ്സ് തകര്‍ന്നടിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
Discussion about this post