‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍, സുരക്ഷ ഏര്‍പ്പെടുത്താനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഭീഷണികള്‍ ഉള്ളതായി അറിവില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ട് സുരക്ഷ ഉദ്യോഗസ്ഥരെയും രണ്ട് കമാന്‍ഡോകളെയും പൊലീസ് ഉദ്യോഗസ്ഥരയും ആണ് നിയമിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച സിനിമക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്നും വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. തിയറ്ററുകളില്‍ സിനിമ കണ്ടതിന് ശേഷം ചില കാണികള്‍ മുസ്ലിം വംശഹത്യ ആഹ്വാനം മുഴക്കുന്ന വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സിനിമയിലെ അയഥാര്‍ത്ഥ കാര്യങ്ങള്‍ സംബന്ധിച്ച് കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ടവര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
Discussion about this post