തിരുപ്പതി: സ്കൂളിലേക്കുള്ള വഴിയില്‍ താനും സഹപാഠികളും നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പരാതിയുമായി ആറ് വയസുകാരനായ യുകെജി വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തി. വ്യാഴാഴ്ച ചിറ്റൂര്‍ ജില്ലയിലെ പലമനേരില് കുട്ടി പൊലീസിനോട് സംസാരിക്കുന്ന വീഡിയോ പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ആദര്‍ശ സ്കൂളിലെ വിദ്യാര്‍ഥിയായ കാര്‍തിക് എന്ന കുട്ടിയാണ് തന്റെ സ്കൂളിലേക്കുള്ള വഴിയില്‍ ട്രാക്ടറുകള്‍ ഗതാഗതം തടസപ്പെടുത്തുന്നെന്നും റോഡുകള്‍ കുഴിയായ അവസ്ഥയാണെന്നും പൊലീസിനോട് പരാതിപ്പെടുന്നത്. സ്കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ ദിവസവും ബുദ്ധിമുട്ടുന്നതിനാല്‍ സ്കൂളിലെത്തി ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പലമനേര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ഭാസ്കറിനോട് കുട്ടി ആവശ്യപ്പെട്ടു.
പരാതി കേട്ട ഭാസ്കര്‍ ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് കാര്‍തികിന് ഉറപ്പുനല്‍കുകയും ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കുകയും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിളിച്ച് പറയാനും അറിയിച്ചു. ഓവുചാല്‍ ജോലികള്‍ നടക്കുന്നതിനാല്‍ സ്കൂളിന് സമീപത്തെ റോഡ് കുഴിയെടുത്തത് മൂലം ഗതാഗതം സ്തംഭിക്കുന്നുണ്ട്.
‘ഏറ്റവും തിരക്കേറിയ ജംഗ്ഷനാണിത്. വാഹനങ്ങളുടെ സഞ്ചാരം ക്രമപ്പെടുത്താന്‍ ബാരികേഡുകള്‍ സ്ഥാപിച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഒരു ആറുവയസുകാരന് തന്റെ പിതാവിനൊപ്പം യാതൊരു ഭയവുമില്ലാതെ പൊലീസ് സ്റ്റേഷനിലെത്തി ഗതാഗതക്കുരുക്കിനെക്കുറിച്ച് പരാതിപ്പെട്ടത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ട്രാഫിക് പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി’, ഇന്‍സ്പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
A UKG student in #Chittoor district lodges a complaint with Palamaneru #Police to clear #traffic in his area. He appealed to the police to visit his #school to resolve the issue.@NewIndianXpress #AndhraPradesh #children pic.twitter.com/uIwyhsRtsP
— TNIE Andhra Pradesh (@xpressandhra) March 19, 2022
Discussion about this post