മാലിദ്വീപ് സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. സ്പോര്‍ട്സ് ഐക്കണ്‍ അവാര്‍ഡാണ് റെയ്നയ്ക്ക് മാലദ്വീപ് സര്‍ക്കാര്‍ സമ്മാനിച്ചത്.
ക്രിക്കറ്റിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ടാണ് പുരസ്കാരം. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതില് പ്രധാന പങ്കുവഹിച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ് റെയ്ന.
ബ്രസീലിയന്‍ ഇതിഹാസ ഫുട്ബോളര് റോബര്‍ട്ടോ കാര്‍ലോസ്, ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവല്‍, മുന്‍ ഇന്ത്യന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യ, മുന്‍ ഡച്ച് ഫുട്ബോളര് എഡ്ഗാര്‍ഡ് ഡേവിഡ്സ് എന്നിവരുള്‍പ്പെടെയുള്ള 16 അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പമാണ് റെയ്നയും നോമിനേറ്റ് ചെയ്യപ്പെട്ടത്.
Discussion about this post