കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുന്നത്.
എന്നാല്‍, ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ചെന്നൈയിലേക്ക് പോകുന്നതിനാല്‍ എത്താനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും ദിലീപ് അറിയിച്ചിരുന്നു. ഡിവൈ.എസ്.പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക.
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയെങ്കിലും ദിലീപിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നില്ല. അഞ്ച് വര്‍ഷത്തിന് ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത്.കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിട്ട് രണ്ട് മാസമായെങ്കിലും മറ്റ് തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഏറ്റവും ഒടുവില്‍ ദിലീപിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വധഗൂഢാലോചന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ ഹൈകോടതി മൂന്നു ദിവസം അനുവദിച്ചിരുന്നു.
Discussion about this post