ഡല്‍ഹി: ജമ്മു കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും പാകിസ്ഥാനില്‍ ഒരു ചടങ്ങില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ പരാമര്‍ശം തള്ളിക്കളയുന്നതായും ഇന്ത്യ. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അധികാരമില്ല. അവരുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യ പരസ്യമായി വിധി പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന കാര്യം അവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന് ഇന്‍ പാകിസ്ഥാനില്‍ നടത്തിയ പ്രസംഗത്തിലാണ് വാങ് കശ്മീരിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ‘കശ്മീരിനെക്കുറിച്ച് ഞങ്ങളുടെ ഇസ്ലാമിക സുഹൃത്തുക്കളും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ചൈനയും വിഷയത്തില്‍ അവരോട് പങ്കുചേരുന്നു’ -അദ്ദേഹം പറഞ്ഞു.
Discussion about this post