പശ്ചിമ ബംഗാളിലെ ബിര്‍ഭും തീവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന ഭരണകൂടം അക്രമികള്‍ക്ക് അഭയം നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോട് ഒരിക്കലും പൊറുക്കരുതെന്ന് പ്രധാനമന്ത്രി ബംഗാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
“പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ നടന്ന അക്രമ സംഭവത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. മഹത്തായ ബംഗാളില്‍ ഇത്തരമൊരു പാപം ചെയ്തവരെ സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും ശിക്ഷിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളോടും കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോടും ഒരിക്കലും പൊറുക്കരുതെന്ന് ഞാന്‍ ബംഗാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്നതിന് എന്ത് സഹായം വേണമെങ്കിലും എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഞാന്‍ സംസ്ഥാനത്തിന് ഉറപ്പ് നല്കുന്നു” -പ്രധാനമന്ത്രി മോദി പറഞ്ഞു.
Discussion about this post