ചെന്നൈ : അദ്ധ്യാപകന്റെ ശല്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്കൂളിലെ ഏഴാം ക്ലാസുകാരിയാണ് അധ്യാപകന്റെ ശല്യം അസഹിക്കവയ്യാതെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മുരളി കൃഷ്ണ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്കൂളിലെത്തി മകളെ ഇനി ശല്യം ചെയ്യരുതെന്നും, ആവര്‍ത്തിച്ചാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും താക്കീത് ചെയ്തിരുന്നു. ഇതുവകവയ്ക്കാതെയാണ് ഇയാള്‍ ശല്യം തുടര്‍ന്നത്.
കൂടാതെ തന്റെ വീട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് അദ്ധ്യാപകന് പെണ്‍കുട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടി സ്കൂളില്‍ പോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
Discussion about this post