രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തന്റെ വസതിക്ക് നേരെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കെജ്രിവാള് പ്രധാനമല്ല, ഈ രാജ്യമാണ് പ്രധാനം, ഈ രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണ്’, ഡല്‍ഹിയില്‍ നടന്ന ഇ-ഓട്ടോ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്.
കെജ്രിവാള് കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച സംഭവത്തിലാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചത്. ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ച് കെജ്രിവാള് നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്രിവാള് പരിഹസിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
കശ്മീരി ഫയല്‍സിന് ടാക്സ് ഒഴിവാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, യുട്യൂബില്‍ റിലീസ് ചെയ്യാന്‍ പറയൂ അപ്പോള്‍ എല്ലാവര്ക്കും കാണാമല്ലോ എന്ന് കെജ്രിവാള് മറുപടി നല്‍കിയിരുന്നു.
Discussion about this post