ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാനമന്ത്രിയെ വധിക്കാന്‍, അവര്‍ 20 സ്ലീപ്പര്‍ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ട്. ഈ സ്ലീപ്പര്‍ സെല്ലുകളുടെ കൈവശം 20 കിലോഗ്രാം ആര്‍ഡിഎക്സും ഉണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇമെയിലില്‍ വന്ന സന്ദേശം അനുസരിച്ച്, ‘പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. അത് നടപ്പിലാക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. വിവിധ ഭീകര സംഘടനയിലെ പ്രധാനികള്‍ എല്ലാവരും ഈ ഗൂഢാലോചനയില്‍ ബന്ധപ്പെട്ടിരിക്കുന്നു’, എന്നാണ്.
എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലേയ്ക്കാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് വന്ന ഇമെയില്‍ സന്ദേശം, രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും, പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ കൈമാറി.
Discussion about this post