തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗാളിലെ ബിര്‍ഭൂമില്‍ എട്ടുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തിലെ പ്രതികളുടെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന പരിശോധന നടത്താനൊരുങ്ങി സിബിഐ.
ഇതിനായി ഡല്‍ഹി എഐഐഎംഎസ്സിന്റെ സഹായവും ഏജന്‍സി തേടിയേക്കും. ഇവര്‍ പറയുന്നത് സത്യമാണോയെന്ന് കണ്ടെത്താനാണ് പരിശോധന. പ്രതികളുടെ മൊഴിയില്‍ അസ്ഥിരത കണ്ടതോടെയാണ് തീരുമാനം.
അതേസമയം, സംഭവം അന്വേഷിക്കുന്ന സിബിഐ സംഘം കേസിലെ പ്രതിയായ ലാലന് ഷൈഖിന്റെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. ഇയാളുടെ രണ്ടു സഹോദരങ്ങളെ തേടിയുള്ള പരിശോധനയില്‍ വീട്ടില്‍ സിസിടിവി കാമറകള്‍ സിബിഐ കണ്ടെത്തി. ആക്രമണ പരമ്ബരയില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ അപാകത ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് സിബിഐ അന്വേഷണം പ്രതികളുടെ വീടുകളിലേക്ക് എത്തിയത്. ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിര്‍ണായക ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ സിബിഐ പരിശോധന നടത്തുകയായിരുന്നു.
Discussion about this post