ആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും കൂടുതല്‍ വിലവാങ്ങിയെന്ന് ആരോപിച്ച് രംഗത്തുവന്ന സിപിഎം എംഎല്‍എ കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ലെന്ന് ഹോട്ടലുടമ. കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടല്‍ ഉടമയായ തോമസാണ് ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മെനു കാര്‍ഡിലെ ന്യായമായ വില മാത്രമാണ് ബില്ലായി നല്‍കിയതെന്ന് തോമസ് പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ആഹാരത്തിന് വലിയ വിലയാണെന്ന് പരാതി നല്കിയ പി.പി. ചിത്തരഞ്ജന് എം.എല്‍.എ പണം നല്‍കിയില്ലെന്ന് ഉടമ തോമസ് ആരോപിച്ചു.
അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ വാങ്ങിയെന്നാണ് കളക്ടര്‍ക്ക് എം.എല്‍.എ നല്കിയ പരാതിയിലുള്ളത്. പരാതിയില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. മെനു കാര്‍ഡിലെ ന്യായമായ വില മാത്രമാണ് ബില്ലിലുള്ളതെന്നാണ് തോമസ് പറയുന്നത്.
Discussion about this post