ശ്രീനഗര്‍ : ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി. അവര്‍ പ്രദേശം വളയുകയും ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ, പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് ബീഹാര്‍ സ്വദേശികള്‍ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ മുതല്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
Discussion about this post