ഡല്‍ഹി: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. അലിബാഗിലെ ഫ്ളാറ്റും റാവത്തിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുമാണ് ഇ.ഡി കണ്ടുകെട്ടിയത്.
മുംബൈയില്‍ വാടകമുറികളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന 1034 കോടി രൂപയുടെ ഭൂമി അഴിമതിയാരോപണ കേസിലാണ് നടപടി. സമാനമായ കേസില്‍ സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയും മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാപാരിയുമായ പ്രവീണ്‍ റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
Discussion about this post