ചെന്നൈ: നന്ദംപക്കത്ത് നഗരത്തില്‍ വാഹനപരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം.
ഞായറാഴ്ച വൈകിട്ടു 7 മണിയോടെയാണ് സംഭവം. നന്ദംപാക്കം സ്റ്റേഷനിലെ എസ്.ഐ. പൊന്‍രാജിനു നേരെയാണ് ആക്രമണമുണ്ടായത്. കൈകാണിച്ച് ഓട്ടോ നിര്‍ത്താന്‍ റോഡിലേക്കിറങ്ങി നിന്ന എസ്ഐയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
എസ്ഐയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ ഓട്ടോയ്ക്കായി തെരച്ചില്‍ നടത്തുകയാണ്. സിസിടിവി ക്യാമറകളില്‍ ഓട്ടോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നമ്ബര്‍ വ്യക്തമല്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. പരിക്കേറ്റ പൊന്‍രാജ് ചികിത്സ പൂര്‍ത്തിയാക്കി ഇന്ന് ആശുപത്രി വിട്ടു.
Discussion about this post