പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 24 ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. കേന്ദ്ര ഭരണ പ്രദേശത്തിന്റെ അമിതാധികാരം എടുത്ത് മാറ്റിയതിന് ശേഷം ഇതാദ്യമായാണ് മോദി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ജമ്മു കശ്മീരില്‍ എത്തുന്ന പ്രധാനമന്ത്ര അവിടുത്തെ പഞ്ചായത്ത് അദ്ധ്യക്ഷന്മാരുമായി സംവദിക്കും. ഏപ്രില്‍ 24 പഞ്ചായത്തി രാജ് ദിവസ് ആയിട്ടാണ് ആചരിക്കുന്നത്. ഭരണഘടനയിലെ (73ാം ഭേദഗതി) നിയമം, 1993-ല്‍ നിലവില്‍ വന്ന ദിവസമാണിത്. ഇതിന്റെ ഭാഗമായി ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗിനെ കണ്ടു.
Discussion about this post