പാക്കിസ്ഥാന് ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ പ്രാദേശികസമയം പത്തരയ്ക്കാണ് പാക് ദേശീയ അസംബ്ലി ചേരുന്നത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്നോടിയായി ഇന്നലെ ഇമ്രാന് ഖാന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കോടതി വിധിയില്‍ നിരാശനാണെന്നും പക്ഷേ വിധി അംഗീകരിക്കും. സര്‍ക്കാരിനെ അട്ടിമറിക്കാനായി നടക്കുന്ന വിദേശ ഗൂഢാലോചന കോടതി പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ല. താന്‍ ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി അമേരിക്കയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
പ്രസംഗത്തില്‍ ഇമ്രാന് ഖാന് ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിക്കുകയും ചെയ്തു.
Discussion about this post