ദോഹ: ദളപതി വിജയ് നായകനാകുന്ന ആക്ഷന്‍ ചിത്രം ബീസ്റ്റിന് ഖത്തറില്‍ നിരോധനം. കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയ പിന്നാലെയാണ് ഖത്തറിലും നിരോധനം വന്നിരിക്കുന്നത്.
സൗദി അറേബ്യയുടെ തീരുമാനം തിങ്കളാഴ്ചയറിയാം. അതേസമയം, യുഎഇ, ഒമാന്‍, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ആദ്യ ദിനമുണ്ടാകും. ഏപ്രില്‍ 13-നാണ് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്നത്.
തമിഴ്നാട്ടില്‍ മുസ്ലിം ലീഗ് നിരോധനം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. മുസ്ലിങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു എന്നതാണ് നിരോധനത്തിന് കാരണം. സിനിമയിലെ വില്ലന്മാര് തീവ്രവാദികളാണ്. അവര്‍ മുസ്ലിം കഥാപാത്രങ്ങളായത് തെറ്റിദ്ധാരണയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമാകുമെന്നും വിമര്‍ശകര്‍ പറയുന്നു.
ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്ഐആര്‍ എന്നീ ചിത്രങ്ങള്‍ക്കും കുവൈത്തില്‍ പ്രദര്‍ശന അനുമതി ലഭിച്ചിരുന്നില്ല. ക്രൈം പ്രോല്‍സാഹിപ്പിക്കുന്നു, മുസ്ലിങ്ങളെ തീവ്രവാദികളാക്കുന്നു എന്നീ കാരണങ്ങളായിരുന്നു ഈ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം.
Discussion about this post