ഡൽഹി : ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസിലെത്തി. തിങ്കളാഴ്ച വാഷിംഗ്ടണില്‍ വെച്ചാണ് യോഗം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
ജോ ബൈഡന് ഭരണത്തിന് കീഴില്‍ ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച. യുക്രൈന് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം യോഗത്തില്‍ ചര്‍ച്ചയാകും.
അതിനിടെ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചര്‍ച്ച നടത്തും. ഓണ്‍ലൈനായാണ് ചര്‍ച്ച. റഷ്യ ഉക്രെയ്ന് യുദ്ധം, കൊവിഡ് സാഹചര്യം. കാലാവസ്ഥ പ്രതിസന്ധി, ആഗോള സമ്പദ് വ്യവസ്ഥ, ഇന്റോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാവുക. ഉഭയകക്ഷി ബന്ധത്തില്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയാവുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post