നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ആലുവയില്‍ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ആദ്യം പൊലീസ് ക്ലബ്ബില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ക്രൈംബ്രാഞ്ച് നിയമേപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
കേസിലെ സാക്ഷിയായതും, സ്ത്രീയെന്ന പരിഗണനയും ലഭിക്കുമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വീട്ടിലെത്തും.
കാവ്യയുടെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണായകമാണ്. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.
ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.
Discussion about this post