ലവ് ജിഹാദില്‍ ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് താന്‍ ഇന്നലെ പറഞ്ഞിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കോടേഞ്ചരി വിവാദത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസ് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരുക്കുന്നു. തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാര് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎമ്മായിരുന്നു. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണ്. ആര് വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല.
‘വിഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്ക് അയക്കുന്നവര്‍ക്ക് എതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല’ അദ്ദേഹം പറഞ്ഞു.
കോടഞ്ചേരി വിവാദത്തില്‍ വിശദാകരണവുമായി ജോര്‍ജ് എം.തോമസ് രംഗത്ത് വന്നിരുന്നു.
Discussion about this post