പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 300 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി സെല്‍വത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ടാങ്കര്‍ ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എസ്.പി കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post