ഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 18-ന് ഗുജറാതിലെത്തും. 20 വരെ അദ്ദേഹം ഗുജറാതിലുണ്ട്. ഏപ്രില്‍ 18-ന് വൈകുന്നേരം ആറു മണിക്ക് പ്രധാനമന്ത്രി ഗാന്ധിനഗറിലെ സ്കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ സന്ദര്‍ശിക്കും.
ഏപ്രില്‍ 19-ന് രാവിലെ 9.40-ന് ബനസ് കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പിക്കുകയും ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 3:30-ന് അദ്ദേഹം ജാംനഗറില്‍ ഡബ്ല്യു എച് ഒ (WHO) ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷനല്‍ മെഡിസിന് തറക്കല്ലിടും.
ഏപ്രില്‍ 20-ന് രാവിലെ 10.30-ന് ഗാന്ധിനഗറില്‍ ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.
Discussion about this post