മുംബൈ: ശിവസേന എംഎല്‍എയുടെ ഭാര്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മങ്കേഷ് കുഡാല്‍ക്കറിന്റെ ഭാര്യ രജനി കുഡാല്ക്കറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്നാണ് നിഗമനം. മുംബൈയിലെ കുര്‍ള മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് മങ്കേഷ്. മങ്കേഷിന്റെ ഭാര്യ രജനിയെ ഇന്നലെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
കുര്‍ള ഈസ്റ്റിലെ നെഹ്റു നഗര്‍ പ്രദേശത്തുള്ള ഡിഗ്നിറ്റി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റില്‍ രാത്രി 8.30 ഓടെയാണ് രജനിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post