കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപ് തിങ്കളാഴ്ച ശബരിമല ദര്‍ശനം നടത്തി. സുഹൃത്ത് ശരത്ത്, മനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം രാവിലെ ഏഴു മണിയോടെയാണ് ദിലീപ് ദര്‍ശനത്തിനെത്തിയത്. വഴിപാടുകളും നടത്തി. ഇന്നലെ രാത്രി സന്നിധാനത്ത് തങ്ങിയ ശേഷമാണ് ദിലീപ് ദര്‍ശനം നടത്തിയത്.
നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ പുനരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സമയം തേടും. ഹൈക്കോടതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ള കാര്യം വിചാരണക്കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ ചോദ്യം ചെയ്യാനുള്ളതുമെല്ലാം വ്യക്തമാക്കിയാണ് അന്വേഷം സംഘം കൂടുതല്‍ സമയം തേടുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതും അന്വേഷണം നീളാന്‍ കാരണമാകുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞമാസം കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കിയിരുന്നു. ഏപ്രില്‍ 15-നകം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് സാധിച്ചിട്ടില്ല. തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും കോടതി ഉന്നയിച്ചിട്ടുണ്ട്.
Discussion about this post