ചെന്നൈ : ടേബിള്‍ ടെന്നിസ് താരം വാഹനാപകടത്തി് മരിച്ചു. അസമിലെ ഗുവാഹത്തിയിൽ നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് തമിഴ്നാട് സ്വദേശിയായ വിശ്വ ദീനദയാലന്(18) മരിച്ചത്.
ഞായറാഴ്ചയാണ് അപകടമുണ്ടായത്. യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാർ, അഭിനാഷ് പ്രസന്നജി, കിഷോർ കുമാർ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
സീനിയർ നാഷനൽ, ഇന്റർസ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മൂന്നു സഹതാരങ്ങൾക്കൊപ്പം ഷില്ലോങ്ങിലേക്കു പോകുകയായിരുന്നു വിശ്വ. മേഘാലയയിലെ ഷാങ്ബംഗ്ല ഗ്രാമത്തില്‍വച്ച് എതിരെ വന്ന ട്രെയിലർ ട്രക്ക് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
Discussion about this post