Saturday, July 2, 2022
submit news: [email protected]ail.com
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘അനുമതിയില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുത്’; ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍

by Brave India Desk
Apr 19, 2022, 02:02 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍. മതപരമായ പരിപാടികളില്‍ മൈക്ക് ഉപയോഗിക്കാമെങ്കിലും, പരിസരത്തിന് പുറത്ത് ശബ്ദം കേള്‍ക്കരുതെന്നും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ഈദ്, അക്ഷയതൃതീയ അടക്കമുള്ള ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം.

ക്രമസമാധാന അവലോകന യോഗത്തില്‍, പുതിയ സ്ഥലങ്ങളില്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഓരോരുത്തര്‍ക്കും അവരവരുടെ മതപരമായ പ്രത്യയശാസ്ത്രമനുസരിച്ച്‌ അവരുടെ ആരാധനാരീതികള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മൈക്കുകള്‍ ഉപയോഗിക്കാമെങ്കിലും മൈക്രോഫോണില്‍ നിന്നുള്ള ശബ്ദം പരിസരത്തിന് പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടർ അപകടത്തിൽ പെട്ടു; അടിയന്തിരമായി നിലത്തിറക്കി

പരാജയ ഭീതി ; ഉത്തര്‍പ്രദേശില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്

മറ്റുള്ളവര്‍ക്ക് ശബ്ദം കൊണ്ട് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കരുത്. പുതിയ സ്ഥലങ്ങളില്‍ മൈക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കരുതെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്‌എച്ച്‌ഒ) മുതല്‍ എഡിജി വരെ അടുത്ത 24 മണിക്കൂറിനുള്ളില്‍ മതനേതാക്കളുമായും സമൂഹത്തിലെ മറ്റ് പ്രമുഖരുമായും സംസാരിക്കണം. റോഡുകളില്‍ ഗതാഗത തടസ്സം കൂടാതെ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി, അധികാരികളുടെ അനുമതിയില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുതെന്ന് പറഞ്ഞു.

ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കുന്നതിനു മുമ്പ്, സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് സംഘാടകരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഘോഷയാത്രകള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ. പുതിയ ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥരുടെ അവധിയും മെയ് 4 വരെ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, ഹനുമാന്‍ ജയന്തി ദിനത്തോട് അനുവബന്ധിച്ച്‌ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Tags: yogi adityanathutterpradesh
ShareTweetSendShare

Discussion about this post


Latest stories from this section

പ​റ​ക്കു​ന്ന​തി​നി​ടെ വിമാനത്തില്‍ നിന്നും പു​ക ഉയര്‍ന്നു; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

Next Post

അഫ്ഗാനിലെ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര; മൂന്നു സ്‌ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടു

Latest News

പ​റ​ക്കു​ന്ന​തി​നി​ടെ വിമാനത്തില്‍ നിന്നും പു​ക ഉയര്‍ന്നു; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies