ഡൽഹി; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 2183 പേര്‍ക്കായിരുന്നു രോഗം. 40 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 12,340 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.03% ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1547 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,13,248 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 4,21,183 പരിശോധനകള്‍ നടത്തി.83.29 കോടിയില്‍ അധികം (83,29,27,938) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 0.38 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.49 ശതമാനമാണ്.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 186.90 കോടി (1,86,90,56,607) കടന്നു. 2,28,31,901 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്. ഇതുവരെ 2.50 കോടിയില്‍ കൂടുതല്‍ (2,50,83,940) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി കഴിഞ്ഞു. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാര്‍ച്ച് 16 മുതലായിരുന്നു രാജ്യത്ത് ആരംഭിച്ചത്.
Discussion about this post