കൊല്ലം: കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന് വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അനുമാനം. രാജനും ഭാര്യ രമയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തി.
Discussion about this post