ഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ഉപയോഗിച്ചുള്ള വ്യോമസേനയുടെ പരീക്ഷണം സമ്പൂര്‍ണ വിജയം. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തില്‍ നിന്നും തൊടുത്തുവിട്ട മിസൈല്‍ നാവികസേന ഉപേക്ഷിച്ച കപ്പലില്‍ ‘ദ്വാരം’ തീര്‍ത്തു. കിഴക്കന്‍ കടലിലാണ് പരീക്ഷണം നടത്തിയത്. മിസൈല്‍ കപ്പലില്‍ തീര്‍ത്ത ‘ദ്വാര’ത്തിന്റെ ചിത്രം സേന ട്വീറ്റ് ചെയ്തു.
അതോടൊപ്പം നാവികസേന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ഡല്‍ഹിയില്‍ നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് മിസൈല്‍ പരീക്ഷണവും വിജയകരമായിരുന്നു. നവീകരിച്ച മോഡുലാര്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈലിന്റെ കപ്പല്‍ പ്രതിരോധ പതിപ്പിന്റെ പരീക്ഷണം നടത്തിയത്.
ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ആണ് ബ്രഹ്മോസ്. 2016-ലാണ് ബ്രഹ്മോസിന്റെ വ്യോമപതിപ്പ് 40 സുഖോയ് യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച് അഞ്ചിന് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ഐ.എന്‍.എസ് ചെന്നൈയില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു.
Discussion about this post