കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം പൂര്‍ണമായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവിൽ വെര്‍ച്വല്‍ ക്യൂവിന്റെ മേൽനോട്ടം വഹിക്കുന്നത് പോലീസ് ആണ്. ഇതാണ് പൂർണമായി ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചത്. ഭക്തരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ അധികാരം തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
Discussion about this post