അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ വക്താവ് കൈലാഷ് ഗാധ്വി പാർട്ടി വിട്ടു. തുടർന്ന് ആം ആദ്മി പാർട്ടിയിൽ അദ്ദേഹം ചേർന്നു. ഒരു പുതിയ ഇന്നിങ്സ് തുടങ്ങുന്നു എന്നായിരുന്നു ആപ് പ്രവേശനത്തിന് ശേഷം ആള് ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായ കൈലാഷിന്റെ പ്രതികരണം.
ആപിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡല്‍ഹി എം.എല്‍.എ ഗുലാബ് സിങ് യാദവാണ് കൈലാഷിനെയും അനുയായികളെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ശനിയാഴ്ച ന്യൂഡല്‍ഹിയിലെത്തി ആപ് കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കണ്ട കൈലാഷ് 300ലേറെ പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. 27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ (ബി.ജെ.പി) നേരിടാനുള്ള ദൃഢനിശ്ചയം കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post